പുതുതായി കണ്ടെത്തിയ പുതിയ ഇനം പല്ലിക്ക് ഇന്ത്യൻ സൈന്യത്തിന്റെ പേര് നൽകി


മേഘാലയയിലെ ഉംറോയ് മിലിട്ടറി സ്റ്റേഷനിൽ കണ്ടെത്തിയ പുതിയ ഇനം പല്ലിക്ക് ഇന്ത്യൻ സൈന്യത്തിന്റെ പേർ നൽകി. ഇന്ത്യൻ ആർമിയുടെ യൂണിഫോം സമാനമായ രൂപത്തിൽ കണ്ടെത്തിയ പല്ലിക്ക് സൈന്യത്തിന്റെ സേവനങ്ങൾക്കുള്ള ആദരമെന്നോണമാണ് പേർ നൽകിയത്. സിർട്ടോഡാക്റ്റിലസ് എന്നതാണ് പല്ലിയുടെ ശാസ്ത്രീയ നാമം ഇത് ലത്തീൻ ഭാഷയിൽ സൈന്യം എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യൻ ആർമിയുടെ ബെന്റ്−ടോഡ് ഗെക്കോ എന്നാണ് ഈ ഇനത്തിന് ഇംഗ്ലീഷിൽ പേർ നൽകിയിരിക്കുന്നത്. നമ്മുടെ മാതൃരാജ്യത്തിന് ഇന്ത്യൻ സൈന്യം നൽകിയ സേവനങ്ങളെ മാനിക്കുന്നതിനാണ് ഈ പേർ നൽകിയിരിക്കുന്നത്. ലോകമെന്പാടുമുള്ള 320 ഓളം സ്പീഷീസുകൾ പ്രതിനിധീകരിക്കുന്ന സിർട്ടോഡാക്റ്റൈലസ് ജനുസ്സിൽ ലോകത്തിലെ ഏറ്റവും കൂടുതൽ സ്പീഷീസുകളിൽ മൂന്നാം സ്ഥാനമാണുള്ളത്.

ദക്ഷിണേഷ്യയിലെ ഉയർന്ന വൈവിധ്യമായി വടക്കുകിഴക്കൻ ഇന്ത്യ ഇപ്പോൾ 16 ഇനം വളഞ്ഞ ഗെക്കോകളുടെ ആവാസ കേന്ദ്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്, ഹെർപെറ്റോളജിസ്റ്റും ഗുവാഹത്തി ആസ്ഥാനമായ എൻ‌ജി‌ഒ ഹെൽപ്പ് എർത്തിന്റെ ജനറൽ സെക്രട്ടറിയായ ജയാദിത്യ പുർക്കയസ്ത പറഞ്ഞു. പുതിയതായി കണ്ടെത്തിയ പല്ലികൾ രാത്രിയിൽ ജീവിക്കുന്നവയും അപൂർവ്വമായി മാത്രമേ കാണപ്പെടന്നവയുമാണെന്നാണ് പഠനം പറയുന്നത്. നേരത്തെ, മിസോറാമിലെ സിയാഹ ജില്ലയിൽ നിന്ന് മറ്റൊരു പുതിയ ഇനം പല്ലികളെ കണ്ടെത്തിയിരുന്നു, കണ്ടെത്തിയ വളഞ്ഞ ഇനം പല്ലികൾ ആ ജില്ലയുടെ പേരിലാണ് അറിയപ്പെടുന്നത്.

You might also like

Most Viewed