കുവൈത്തിൽ ഇന്ന് 527പേർക്ക് കോവിഡ്; 675 പേർക്ക് രോഗമുക്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 527പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2755 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ ആണ് 527 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36958 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 28206 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 85 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9995 ആയി.

24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 303 ആയി. നിലവിൽ 8449 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 194 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,40142 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed