കുവൈത്തിൽ പ്രവൃത്തി സമയത്തിൽ മാറ്റമില്ലെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ

കുവൈത്ത് സിറ്റി : സർക്കാർ പൊതുമേഖലാ സ്ഥാപന ങ്ങളിലെ പ്രവൃത്തിസമയത്തിൽ മാറ്റമില്ലെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവൃത്തി വർദ്ധിപ്പിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
വേനൽ കാലത്തും ശൈത്യകാലത്തും പ്രവൃത്തിസമയം നിലവിലെ ഏഴുമണിക്കൂർ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2006-ൽ നിലവിൽവന്ന സിവിൽ സർവ്വീസ് ചട്ടപ്രകാരം രാവിലെ ജോലിക്ക് ഹാജരാകുന്പോൾ എല്ലാ ജീവനക്കാർക്കും 30 മിനിറ്റ് ഇളവ് അനുവദിക്കും. അതായത് 30 മിനിറ്റ് വരെ വൈകി എത്തിയാലും കുഴപ്പമില്ല. എന്നാൽ 30 മിനിറ്റ് കടന്നാൽ പകുതി ശന്പളം ഇല്ലാതാവും.