യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

അബുദാബി : യു.എ.ഇയിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിന് മുന്പ് 2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്.
രാജ്യത്തെ വീസ നിയമങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയ തീരുമാനങ്ങൾ യു.എ.ഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയിരക്കണക്കിന് വരുന്ന അനധികൃത താമസക്കാർക്ക് ചെറിയ പിഴയോടെ രേഖകൾ ശരിയാക്കി ഇവിടെ തുടരാനും, അല്ലാത്തവർക്ക് ശിക്ഷയില്ലാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും വഴിയൊരുങ്ങുന്നത്.