യു എഫ് എം എഫ് ബി ഫ്രണ്ട്സ് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ യു.എഫ്.എം.എഫ്.ബി ഫ്രണ്ട്സ് ഇഫ്താർ സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ പ്രമുഖർ പങ്കെടുത്തു. സംഘടനാ പ്രസിഡന്റ് ശ്രീ ജോസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ ശ്രീ.ഇ.എം.സിദ്ദിക്ക് ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് 5:30 മുതൽ ആരംഭിച്ച് നോമ്പുതുറയിലും ഇഫ്താർ സന്ദേശത്തിലുമായി തുടർന്ന ചടങ്ങിൽ ഫാദർ എൽദോസ് പാറയിൽ, പ്രമുഖ എഴുത്തുകാരനായ ശ്രീ സാം പൈനമൂട്, ലോക കേരളസഭാ അംഗം ശ്രീ ശ്രീ൦ലാൽ മുരളി, മാധ്യമ പ്രവർത്തകൻ ശ്രീ. നിജാസ് കാസിം, ശ്രീ. സാം നന്ത്യാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ദീപക്ക് കൊച്ചിൻ സ്വാഗതവും സുജിത്ത് മുതുകുളം നന്ദിയും അറിയിച്ചു. ടോം തോമസ്, സുബാഷ് മാറഞ്ചേരി, അനൂപ് ബേബി, സന്തോഷ് കടലായി, വൈശാഖ്, സമീർ വെള്ളയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.