‘പ്രതീക്ഷ ബഹ്റൈൻ’ ചികിത്സാ സഹായം നൽകി

മനാമ : മസ്തിഷ്കഘാതം ഉണ്ടായതിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകര മുട്ടുങ്ങൾ കൈനാട്ടി സ്വദേശി പ്രീജാല-യത്തിൽ അജയന് ‘പ്രതീക്ഷ ബഹ്റൈന്റെ’ ചികിത്സാ ധനസഹായം (രൂപ 1,52,617) കൈമാറി.
കഴിഞ്ഞ ദിവസം എംബസിയുടെ സഹായത്താൽ നാട്ടിലേയ്ക്ക് കൊണ്ടുപോയ അജയന് കഴിഞ്ഞ രണ്ടര മാസത്തിലേറെയായി സൽമാനിയ ആശുപത്രിയിൽ പകുതി ഓർമ്മയിലും ചലനശേഷി നഷ്ടപ്പെട്ടും കിടക്കുകയായിരുന്നു. അജയന് ഭാര്യയും പത്താം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമാണ് ഉള്ളത്.
ബഹറൈനിൽ തുച്ഛമായ വേതനം ലഭിച്ചിരുന്ന അജയന് സ്വന്തമായി ഭൂമിയോ വീടോ നിർമ്മിക്കാൻ കഴിഞ്ഞ ഇരുപത് വർഷമായി സാധിച്ചിരുന്നില്ല. ‘പ്രതീക്ഷ ബഹ്റൈന്റെ’ ഇടപെടൽ മൂലം ധാരാളം ആളുകൾ അജയന് സഹായവുമായി മുന്നോട്ട് വന്നിരുന്നുവെന്നും, തുടർന്നും അജയന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ‘പ്രതീക്ഷ’ ഭാരവാഹികൾ അറിയിച്ചു.