സൗദിയിൽ ഡോക്ടർമാർ കുറവെന്ന് റിപ്പോർട്ട്

റിയാദ് : സൗദി അറേബ്യയിലെ വർദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്കനുസരിച്ച് 2020 ആകുന്പോഴേക്കും പതിനായിരത്തിലധികം ഡോക്ടർമാർ കൂടി വേണ്ടി വരുമെന്നു റിപ്പോർട്ട്. കൺസൽട്ടൻസി സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നഴ്സുമാർ, ടെക്നീഷ്യൻമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരെയും കൂടുതലായി വേണ്ടി വരുമെന്നും 2030നകം അയ്യായിരത്തോളം ആശുപത്രി കിടക്കകൾ അധികമായി സജ്ജീകരിക്കണമെന്നും വിസാ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം വിദേശികളായ വിദഗ്ദ്ധരെ രാജ്യത്തേക്ക് കൊണ്ടുവരാനും നിലനിർത്താനുമുള്ള വഴികൾ തേടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.