കുവൈത്തിൽ 17000ത്തോളം പൗരന്മാർ തൊഴിൽ രഹിതരെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിൽ 17000ത്തോളം പൗരന്മാർ തൊഴിൽ രഹിതരെന്ന് റിപ്പോർട്ട്. രാജ്യത്തിന് അന്യമായ അപകടകരമായ പ്രതിഭാസമാണെന്ന് ഇതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 17000 പേർക്ക് തൊഴിൽ ലഭിക്കുന്നില്ല.
വർഷം തോറും ശരാശരി 30000ത്തോളം ബിരുദദാരികളാണ് രാജ്യത്ത് പുതിയതായി ഉണ്ടായി വരുന്നതെന്നിരിക്കെയാണ് തൊഴിൽ രഹിതരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിരുദദാരികൾ തൊഴിലവസരങ്ങൾക്കായി ക്യുവിൽ നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. തൊഴിൽ കന്പോളത്തിലെ വെല്ലുവിളികളും തൊഴിൽ അവസരങ്ങളിലുള്ള കുറവുമാണിതിന് കാരണം.