വിസ്മയം 2017 : മേജർ രവി ഉദ്‌ഘാടനം നിർവഹിച്ചു


കുവൈത്ത് സിറ്റി : മലയാളത്തിന്റെ നടന വിസ്മയം പദ്മശ്രീ ഭരത് മോഹൻലാലിന്റെ ലോകമെമ്പാടുമുള്ള ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിസ്മയം 2017 എന്ന പരിപാടി പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ.മേജർ രവി ഉദ്‌ഘാടനം നിർവഹിച്ചു.
 
"സഹായിക്കുന്ന കരങ്ങളാണ്‌ പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത്‌" എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന സംഘടന പ്രതിമാസം നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച തുക കൈമാറുകയും ഭാരതത്തിനു വേണ്ടി സേവാസനമനുഷ്ഠിച്ച മുതിർന്ന ജവാന്മാരായ ലെഫ്റ്റനന്റ് പിസി ജോർജ്, വിങ് കമാൻഡർ സുബ്രമണ്യൻ, ശ്രീ. മുരളി പണിക്കർ തുടങ്ങിയവരെ ബ്രെവറി അവാർഡ് നൽകി ആദരിച്ചു.
 
ലാൽ കെയെർസ് കുവൈറ്റിന്റെ പ്രസിഡന്റ് രാജേഷും സെക്രട്ടറി ഷിബിൻലാലും ചേർന്ന് ശ്രീ. മേജർ രവിയെ ആദരിച്ചു. ലാൽ കെയെർസ് കുവൈറ്റിന്റെ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ഷിബിൻലാൽ, ട്രെഷറർ അനീഷ് നായർ, സൺറൈസ് ഇന്റർനാഷണൽ റെസ്റ്റോറന്റ് എം ഡി സജീവ് നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഒട്ടേറെ കലാപരിപാടികളും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed