കല കുവൈത്ത് ചിത്രരചനാ മത്സരം "മഴവില്ല് 2017" : രെജിസ്ട്രേഷന്‍ തുടരുന്നു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തി വരാറുള്ള 'മഴവില്ല് 2017' ചിത്രരചന മത്സരത്തിന്റെ രെജിസ്ട്രേഷൻ തുടരുന്നു. നവംബര്‍ 10ന്, 2 മണിക്ക് റിഗ്ഗായ് അല്‍-ജവഹറ ഗേള്‍സ് സ്കൂളില്‍ വെച്ച് നടക്കുന്ന "മഴവില്ല് 2017"ൽ കിന്‍റ്റര്‍ ഗാര്‍ഡന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നാല് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ്ണമെഡലുകളും, ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രെഷന്‍ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും, വിവിധ സ്കൂളുകള്‍ മുഖേനയും നടന്നു വരുന്നു. അബ്ബാസ്സിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ കല സെന്‍ററുകളില്‍ 'മഴവില്ല്2017' ന്‍റെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നതാണ്. സ്പോട്ട് രജിസ്‌ട്രേഷൻ സ്വീകരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട് . നവംബർ 10 ഉച്ചയ്ക്ക് 1 മണിക്ക് സ്പോട്ട് രെജിസ്ട്രേഷൻ ആരംഭിക്കും. പരിപാടിയുടെ ഭാഗമായി ക്ലേ-മോഡലിംഗ് വർക്ക് ഷോപ്പും നടക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 97961678, 97262978, 97683397, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.