കെ.ഡി.എൻ.എ ഓണം ഈദ് സംഗമം

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ [കെ.ഡി.എൻ.എ] ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ സാൽമിയ അമ്മാൻ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ഓണം ഈദ് സംഗമം ബഹുജന പ്രാതിനിധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കേച്ചേരിയും മെട്രോ മെഡിക്കൽ കെയർ സി.ഇ.ഒ ഹംസ പയ്യന്നൂർ ചേർന്ന് ഉത്ഘാടന കർമം നിർവഹിച്ചു. കെ.ഡി.എൻ.എ 2015 മലബാർ മഹോത്സവത്തിന്റെ മുഖ്യ അതിഥിയും സംവിധായക പ്രതിഭയുമായ ഐ.വി.ശശി, പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ നിര്യാണത്തിൽ ആദരാജ്ഞലി അർപ്പിച്ചു തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു.
കർണാടക സംസ്ഥാന അത്‌ലറ്റിക് മീറ്റ് 2017 ഹൈജമ്പിൽ സ്വർണ്ണം നേടിയ നാസിഹ് നസീറിനുള്ള അസോസിയേഷൻ ഉപഹാരം ബി.ഇ.സി എക്സ്ചേഞ്ച് കൺട്രി ഹെഡ് മാത്യുസ് വർഗീസ് ,വിജയൻ കാരയിൽ ചേർന്ന് നസീഹിന്റെ മാതാവ് സാജിത നസീറിന് സമ്മാനിച്ചു. ജനറൽ സെക്രട്ടറി സുബൈർ.എം.എം സ്വാഗതവും വൈസ് പ്രസി: സത്യൻ വരൂണ്ട ഓണം ഈദ് സന്ദേശവും നൽകി. അസീസ് തിക്കോടി,പ്രോഗ്രാം കൺവീനർ റാഫി കല്ലായി എന്നിവർ ആശംസയും ട്രഷറർ സഹീർ ആലക്കൽ നന്ദിയും പറഞ്ഞു.
അഡ്വൈസറി ബോർഡ് മെമ്പർമാരായ സന്തോഷ് പുനത്തിൽ, ബഷീർ ബാത്ത, കളത്തിൽ അബ്ദുറഹ്മാൻ, കൃഷ്ണൻ കടലുണ്ടി, അനിയൻ കുഞ്ഞു, ബി.സ്. പിള്ളൈ, സജി ജനാർദ്ദനൻ, സണ്ണി മണ്ണാർക്കാട്, ദിലീപ് നടേരി, സത്താർ കുന്നിൽ, നിസ്സാം തിരുവന്തപുരം, തീയൂഫ് പാലാട്ട് , സെല്ല മുനീർ, ഇസ്മായിൽ കാഞ്ഞൂലിൽ, റെക്സി വില്യംസ്, റിയാസ് അയനം, ശംഷു താമരക്കുളം, ഷാജി കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിചു.
പ്രോഗ്രാം കൺവീനർ റാഫി കല്ലായിയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ കുവൈറ്റിലെ പ്രശസ്ത ഗായകരായ സമീർ വെള്ളയിൽ, ജൂലിയ അനിൽ, സ്നേഹ, സൽമാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.ഡി.എൻ.എ വിമൻസ് ഫോറത്തിന്റെ നേതൃ ത്വത്തിൽ ഓണ പൂക്കളം ഒരുക്കി കൂടാതെ തിരുവാതിര , ഒപ്പന , സിനിമാറ്റിക് ഡാൻസ്, ഫോക് ഡാൻസ് തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് എക്സിക്കുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. സെല്ലാ ഗോൾഡ് ആൻഡ് ഡയമൻഡ്സ് തെരെഞ്ഞെടുക്കപെട്ട വിജയികൾക്ക് സ്വർണ നാണയം സമ്മാനമായി നൽകി.
ഇല്ലിയാസ് തോട്ടത്തിൽ, ഷിജിത് കുമാർ ചിറക്കൽ, ഉബൈദ് ചക്കിട്ട കണ്ടി, കരുണാകരൻ പേരേബ്ര , രവീന്ദ്രൻ മുക്കം, ഹനീഫ കുറ്റിച്ചിറ, അബ്ദുൽ സലാം, സന്തോഷ് നമ്പയിൽ, അബ്ദുറഹ്മാൻ വി.കെ, രാമചന്ദ്രൻ പെരിങ്ങളം, ഷെബിൻ പട്ടേരി, ദിനേശ് മേപ്പുറത്ത്, വിനോദ് കെ.പി, അൻവർ ആൻസ് , ജമാൽ, മൻസൂർ, ഷൌക്കത്ത് അലി, മണി പപ്പു, തുളസീധരൻ, മുഹമ്മദ് ബിജിലി, മനോജൻ മാരാം വീട്ടിൽ, വനിതാ ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്, സുഹറ അസീസ് ,ലീന റഹ്‌മാൻ, ജയലളിത കൃഷ്ണൻ, രജിത തുളസി, ഷൈസ ബിജോയ്, ധില്ലാര ധർമരാജ്, റാഫിയാ അനസ്, സാജിദ നസീർ, ഇന്ദിര കരുണാകരൻ, ഷിബിജ സന്തോഷ് , റാമി ജമാൽ, ഫഹ്മിത്ത സമീർ, തുടങ്ങിയവർ നേതൃത്വം നൽകി.