അഗ്നിരക്ഷാ സേനാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും : മന്ത്രി എ.കെ ബാലൻ

ചിറ്റൂർ : പോലീസ്സേനയെപ്പോലെ ഫയർഫോഴ്സ് വിഭാഗത്തെയും ആധുനികവൽക്കരിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. മരണത്തിലേക്ക് എടുത്തുചാടിയുള്ള ജോലിയാണ് ഫയർഫോഴ്സിന്റേത്. അതുകൊണ്ട് രക്ഷാ ഉപകരണം വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കേരള ഫയർ സർവ്വീസ് അസോസിയേഷൻ(കെ.എഫ്.എസ്.എ) പാലക്കാട് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖല പ്രസിഡണ്ട് എ.വി. അയൂബ്ഖാൻ അദ്ധ്യക്ഷനായി. വിശിഷ്ട സേവന മെഡലിൻ അർഹരായ സേനാംഗങ്ങളെ കെ. കൃഷ്ണൻകുട്ടി എം.എൽ.എ ആദരിച്ചു. രക്തസാക്ഷികളുടെ കുടുംബത്തെ ആദരിക്കൽ കെ. ബാബു എം.എൽ.എ നിർവ്വഹിച്ചു. ജെയ്സൺ ഹില്ലാരിയോസ്, എ. ഷജിൽകുമാർ, ആർ. അജിത്ത്കുമാർ, പി. പ്രദീപ്, എം. ശിവകുമാർ, കെ.ആർ. അജിത്ത്,തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ.എഫ്.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എ.വി. അയൂബ്ഖാൻ അദ്ധ്യക്ഷനായി. ആർ.വി. ഗോപകുമാർ, എൽ. ഗോപാലകൃഷ്ണൻ, ഹരികുമാർ, എൻ. ഷജി, എൻ.കെ. സുരേഷ്, എം. കൃഷ്ണപ്രസാദ് പ്രസംഗിച്ചു.