രാ­ജ്യം നടപ്പാ­ക്കു­ന്ന തന്ത്രപ്രധാ­ന നടപടി­കളിൽ സ്വകാ­ര്യവൽ­ക്കരണത്തിന് പ്രാ­മു­ഖ്യമെ­ന്ന് കു­വൈ­ത്ത്


കുവൈത്ത് സിറ്റി: ഭാവിയിൽ രാജ്യം നടപ്പാക്കുന്ന തന്ത്രപ്രധാന നടപടികളിൽ സ്വകാര്യവൽക്കരണത്തിനാകും പ്രാമുഖ്യമെന്നു സ്വകാര്യവൽക്കരണ പദ്ധതികൾക്കായുള്ള സാങ്കേതിക ഏജൻസി മേധാവി ഷെയ്ഖ് ഫഹദ് സാലിം അൽ സബാഹ് അറിയിച്ചു. സ്വദേശികൾക്ക് ആയിരക്കണക്കിന് തൊഴിലവസരം ഉണ്ടാക്കുക എന്നതാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

വരുന്ന രണ്ടു ദശകത്തിനകം തൊഴിൽ തേടുന്ന സ്വദേശികൾ പതിനായിരക്കണക്കിനാകും.  പൊതുമേഖലയിൽ അവർക്കെല്ലാം തൊഴിൽ നൽകുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം സാധ്യമാകില്ല. സ്വകാര്യമേഖലയിൽ തൊഴിൽ സ്വീകരിക്കാൻ സ്വദേശി യുവാക്കൾ മുന്നോട്ടുവരണം. തൊഴിൽ പരിചയവും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്താൻ അത് അവസരം നൽകും. 

നിക്ഷേപകരുടെയും തൊഴിലുടമകളുടെയും അധിക്ഷേപങ്ങളിൽ നിന്നു രക്ഷനൽകും വിധം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ സം‌രക്ഷണം നിയമം ഉറപ്പു നൽകുന്നുണ്ട്. എങ്കിലും ഈ മേഖലയിൽ ചിലർ ആശങ്കാകുലരുമായി കഴിയുന്നുണ്ട്. കുവൈത്ത് യുവതയ്ക്കൊപ്പമാകും സർക്കാരിന്റെയും പാർലിമെൻ‌റിന്റെയും നിലപാടുകൾ. അവരുടെ അവകാശങ്ങൾ എന്നും സം‌രക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed