കുവൈത്തിൽ ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്യുന്നത് 74 ശതമാനം സ്വദേശികളെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്യുന്നത് 74 ശതമാനം സ്വദേശികളെന്ന് റിപ്പോർട്ട്. സർക്കാർ മേഖലയിലെ എല്ലാ പൊസിഷനുകളിലും ജോലി ചെയ്യുന്ന സ്ത്രീകളിൽ 45 ശതമാനവും കുവൈത്തികളാണ്. 25 ശതമാനം സ്ത്രീകൾ പ്രവാസികളുമാണെന്ന് അൽ ഖബാസ് ഡെയ്‌ലിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വദേശി തൊഴിലാളികളിൽ കൂടുതൽ പേരും ജല−വൈദ്യുത മന്ത്രാലയത്തിന് കീഴിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 13000ത്തോളം സ്വദേശി തൊഴിലാളികൾ പൊതുമരാമത്ത് വകുപ്പിന് കീഴിലും 527 പേർ കുവൈത്ത് ക്രെഡിറ്റ് ബാങ്കിലും ജോലി ചെയ്യുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 26000 സ്വദേശികളും ജോലി ചെയ്യുന്നു.