കെഎസ്ആർ‍ടിസി ബസ്സിടിച്ച് അഭിഭാഷക മരിച്ചു


പള്ളം എംസി റോഡിൽ‍ കെഎസ്ആർ‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറിൽ‍ തട്ടി പരിക്കേറ്റ യുവതി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ‍ ഫർ‍ഹാന ലത്തീഫാണ് (24) മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകയാണ്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന ബസിന്‍റെ പിന്‍ഭാഗം ഫർ‍ഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ‍ ഇടിയ്ക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ‍ തെറിച്ചുവീണ യുവതി അൽ‍പനേരം റോഡിൽ‍ കിടന്നു. പിന്നീട് ഇതുവഴി എത്തിയ യുവാക്കൾ‍ അഭിഭാഷകയെ കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഫർ‍ഹാന അത്യാഹിത വിഭാഗത്തിൽ‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോട്ടയം ലീഗൽ‍ തോട്ടിൽ‍ വിദ്യാർ‍ഥിയായിരിക്കെ എസ്എഫ്‌ഐയുടെ സജീവ പ്രവർ‍ത്തകയായിരുന്നു ഫർ‍ഹാന. മുന്‍ ലീഗൽ‍ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലർ‍, എംജി സർ‍വകലാശാല യൂണിയന്‍ അംഗം, ലീഗൽ‍ തോട്ട് യൂണിയന്‍ ചെയർ‍പേഴ്‌സണ്‍ എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചിട്ടുണ്ട്.

article-image

zxczxc

You might also like

  • Straight Forward

Most Viewed