രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍; സഞ്ജുവിനെ പുകഴ്ത്തി ഹര്‍ഭജന്‍ സിങ്‌


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരത്തില്‍ ഏഴും വിജയിച്ച് 14 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒന്‍പത് വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും സ്വപ്‌ന സമാനമായ മുന്നേറ്റം തുടരുന്നത്.

രാജസ്ഥാന്റെ വിജയക്കുതിപ്പില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിന് വലിയ പങ്കാണുള്ളത്. പ്ലേയറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ലോകോത്തര താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് സഞ്ജു സീസണില്‍ കാഴ്ച വെക്കുന്നത്. ഇതോടെ ഇനിയെങ്കിലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്.


'സഞ്ജുവിനെ കുറിച്ച് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് സ്ഥാനം നല്‍കണം. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം', ഹര്‍ഭജന്‍ സിങ് എക്‌സില്‍ കുറിച്ചു. 'യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഫോം എന്നത് താല്‍ക്കാലികവും ക്ലാസ് എന്നത് സ്ഥിരവുമാണ് എന്നതിന്റെ ഉദാഹരണമാണ് യശസ്വിയുടെ പ്രകടനം', ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

article-image

ascadsadadsadsads

You might also like

Most Viewed