ഗവര്‍ണറുടെ കാറ് തടഞ്ഞ് കരിങ്കൊടി കാണിച്ചെന്ന കേസില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തലസ്ഥാനത്ത് ഗവര്‍ണറുടെ കാറ് തടഞ്ഞ് കരിങ്കൊടി കാണിച്ചെന്ന കേസില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയ തുക കെട്ടിവയ്ക്കണമെന്നടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കേസന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി കൗണ്‍സിംഗ് നല്‍കാനും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
zddfv