കെ−ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം; വി.ഡി. സതീശൻ ഹൈക്കോടതിയിൽ

കെ−ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയിൽ ആരോപിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വികസനത്തിനു നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണ്. പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
asraa