മസാല ബോണ്ട് കേസ്; കിഫ്ബിക്ക് വീണ്ടും സമൻസയച്ചതിൽ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കുന്ന കേസിൽ കിഫ്ബിക്ക് വീണ്ടും സമൻസയച്ചതിൽ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബെഞ്ചിന്‍റെ നിർദ്ദേശം. സമൻസിൽ ഇഡി പഴയ കാര്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ നൽകിയതാണെന്നും കിഫ്ബി വാദിച്ചു. ആവശ്യപ്പെട്ടത് സർട്ടിഫൈഡ് കോപ്പിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടിയത്.
ഹർജി അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇഡിയുടെ ആവശ്യം. സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു.
sdfsf