മരുന്ന് മാറി നൽകി; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ രോഗിക്ക് മരുന്ന് മാറി നൽകി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയിൽ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടർന്ന് ഡോക്ടർ നൽകിയ മരുന്നിന് പകരം ഫാർമസിയിൽ നിന്ന് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്.
18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. 45 ദിവസത്തോളമാണ് ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്. ഗുരുതരമായി സന്ധിവേദനയും ഛർദിൽ അടക്കം ഉണ്ടാവുകയും ചെയ്തു. ഞരമ്പുകളിൽ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അടിയന്തരമായ ഇടപെടൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
dhdh