അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതില്‍ പൂര്‍ണ യോജിപ്പെന്ന് തിരുവഞ്ചൂര്‍


കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എല്ലാവര്‍ക്കും പൂര്‍ണ യോജിപ്പെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു മിടുമിടുക്കിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. 'പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ ഒക്കെ വരിക. അച്ചു ഉമ്മന്‍ ഒരു വ്യക്തിയെന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്‍ണയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ.' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള ഒരു ഇടവേളയ്ക്കിപ്പുറം കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് സജീവമായിരിക്കുകയാണ് അച്ചു ഉമ്മന്‍. വിദേശത്ത് സ്ഥിരതാമസമാക്കിയ അച്ചു ഉമ്മനും കുടുംബവും ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് തന്റെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും സജീവമായിരുന്നു. ഒരു ഘട്ടത്തില്‍ അച്ചു ഉമ്മന്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു.

'കണ്ടന്റ് ക്രിയേഷന്‍ 'എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‌വേ ബീ ഷോള്‍ഡര്‍ ബാഗാണ് അച്ചു സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

article-image

asddasdasadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed