തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം


തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം.

അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. ലേബർ റൂമിൽ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ കീഴടക്കിയത്. ആശുപത്രിയിൽ കെട്ടിയിട്ട ശേഷവും ഇയാള്‍ പരാക്രമത്തിന് ശ്രമിച്ചു.

article-image

adsadsadsadsads

You might also like

Most Viewed