ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എയായി ചാണ്ടി ഉമ്മൻ


ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ചാണ്ടി ഉമ്മന്‍ മതിയെന്ന് പുതുപ്പള്ളിക്കാര്‍ വിധിയെഴുതിയിരിക്കുകയാണ്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ 37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.
അതേസമയം ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് പള്ളി സന്ദര്‍ശിച്ച് പോകുന്നവരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയിലുണ്ടായ ജാള്യതയാണ് ഡിവൈഎഫ്‌ഐയെ പ്രകോപിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടം തിരിഞ്ഞ് നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മണര്‍കാട്ടുള്ള ഒരു വീട്ടിലേക്ക് ക

article-image

asdadsdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed