പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഏഴ് സ്ഥാനാർത്ഥികൾ


കോട്ടയം:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ മത്സരരംഗത്ത് ഏഴു സ്ഥാനാര്‍ഥികള്‍. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് ആയിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാല്‍, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക്ക് തോമസ് എന്നിവരാണ് പ്രധാന മത്സരാർഥികള്‍.

ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ മൂന്നുപേരും മത്‌സരരംഗത്തുണ്ട്. പള്ളിക്കത്തോട് സ്വദേശി ഷാജി, മൂവാറ്റുപുഴ സ്വദേശി പി.കെ. ദേവദാസ്, പാലാ സ്വദേശി സന്തോഷ് പുളിക്കന്‍ എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. വൈകുന്നേരം നാലോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നം അനുവദിച്ചുകിട്ടും.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed