ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു

ദിസ്പുർ:
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു. ആസാമിലെ തേയിലത്തോട്ടങ്ങളിൽ തലയെടുപ്പോടെ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ പറഞ്ഞു.
വില്യംസൺ മഗോർ ഗ്രൂപ്പിന്‍റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ഗ്രൂപ്പിന്‍റെ അഭിമാന പ്രതീകമായിരുന്നു ബിജുലി പ്രസാദ്.
a