ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളുമായി കുവൈറ്റ്


ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളുമായി കുവെെറ്റ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് പിഴ അടയ്ക്കാതെ ഇനി രാജ്യം വിടാൻ കഴിയില്ല. ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് ഈ കാര്യം അറിയിച്ചത്. പേയ്‌മെന്‍റുകൾ ഓൺലൈനായോ രാജ്യത്തുടനീളമുള്ള ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഓഫീസുകൾ വഴിയോ കുവൈറ്റ് എയർപോർട്ട് ഉൾപ്പെടെയുള്ള കര, സമുദ്ര, വ്യോമ അതിർത്തികളിലെ കൗണ്ടറുകളിലോ അടയ്ക്കാം.

അതേസമയം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ കാമ്പയ്‌നിനിടെ 36 വാഹനങ്ങൾ പിടിച്ചെടുക്കുകയും മന്ത്രാലയത്തിന്‍റെ ഗാരേജിലേക്ക് മാറ്റുകയും ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന രണ്ട് ദിവസത്തെ കാമ്പയ്‌നിനിടെ 400 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.

article-image

asdasd

You might also like

  • Straight Forward

Most Viewed