കോതമംഗലത്ത് ചിൽഡ്രന്‍സ് ഹോമിലെ ആദിവാസി അതിജീവിത തൂങ്ങിമരിച്ച നിലയിൽ

എറണാകുളം കോതമംഗലത്ത് ചിൽഡ്രന്‍സ് ഹോമിൽ ആദിവാസി അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവളങ്ങാട് ചിൽഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. ഊന്നുകൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
df