ആരോപണത്തിന് പിന്നിൽ ഇടത് സർക്കാരിന്‍റെ തുടർഭരണത്തിൽ ഉറക്കം നഷ്ടപെട്ടവർ; മന്ത്രി മുഹമ്മദ് റിയാസ്

ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങളെ വെറുതേ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരേയുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുഴൽനാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുമെന്നും റിയാസ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. തന്‍റെ സത്യവാംഗ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സുതാര്യമാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇടത് സർക്കാരിന്‍റെ തുടർഭരണത്തിൽ ഉറക്കം നഷ്ടപെട്ടവരാണ് ആരോപണത്തിന് പിന്നിൽ. ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
rtuyrtu