കടുത്ത വൈദ്യുതി പ്രതിസന്ധി; നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി


സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി. ഈ മാസം 21ന് ചേരുന്ന ബോർഡ് യോഗം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷം ദുര്‍ബലമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണ് വൈദ്യുതി ഉൽപ്പാദനമുള്ള അണക്കെട്ടുകളിലുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍ നിന്നാണ്. ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു. പമ്പ- 34 ശതമാനം, കക്കി- 36, മൂഴിയാര്‍- 32, ഇടമലയാര്‍- 42, കുറ്റിയാടി- 33, ആനയിറങ്കല്‍- 25, ഷോളയാര്‍- 62, കുണ്ടള- 68 എന്നിങ്ങനെയാണ് കെ.എസ്.ഇ.ബിയുടെ കീഴിലെ മറ്റ് ഡാമുകളിലെ ജലത്തിന്‍റെ ശതമാനം. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ദീര്‍ഘകാല വൈദ്യുതി കരാര്‍ റഗുലേറ്ററി കമീഷന്‍ റദ്ദാക്കിയതും കാരണം സംസ്ഥാനം നേരിടുന്നത് ഗുരുതര വൈദ്യുത പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു.

 

article-image

cxcvxcvxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed