ഉംറ തീർഥാടനത്തിനിടെ വഴിയിൽ ഇരിക്കുന്നതും കിടന്നുറങ്ങുന്നതും ഒഴിവാക്കണമെന്നു നിർദ്ദേശം


ഉംറ തീർഥാടനത്തിനിടെ പ്രാർത്ഥന സ്ഥലത്തും ഇടനാഴികളിലും വഴിയിലും ഇരിക്കുന്നതും കിടന്നുറങ്ങുന്നതും ഒഴിവാക്കണമെന്നു തീർഥാടകരോട് ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സുഗമമായ തീർഥാടനത്തിന് നിർദേശങ്ങളോടു സഹകരിക്കണം. എമർജൻസി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു സഞ്ചരിക്കാനുള്ള വഴിയിലും തീർഥാടകർ വിശ്രമിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.

ഉംറ നിർവഹിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു ചൂടു കുറവുള്ള സമയം പ്രാർഥനകൾക്കായി ഉപയോഗിക്കുക. തണൽ സ്ഥലങ്ങളിൽ നിൽക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് നിർദേശിച്ചു.

article-image

െൂംെ

You might also like

  • Lulu Exchange
  • Straight Forward

Most Viewed