കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിനും കേസെടുക്കാം: ഹൈക്കോടതി


കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിനും കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രധാന നിരീക്ഷണം. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനത്തിന് കീഴില്‍ വരുന്ന അഴിമതിക്ക് ഏത് ഉദ്യോഗസ്ഥനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന പ്രകാരം കേസ് വന്നാല്‍ അത് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനാണ് വിജിലന്‍സ് മാനുവലില്‍ പറയുന്നത്. എന്നാല്‍ മാനുവല്‍ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രമാണെന്നും അത് നിയമമല്ലെന്നും കോടതി പറഞ്ഞു.

article-image

adsasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed