ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രണോയിക്ക് തോൽവി


ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ്ക്ക് ഫൈനലിൽ നിരാശ. ചൈനയുടെ വെങ് ഹോങ് യാങിനോട് പരാജയപ്പെട്ട മലയാളി താരം കിരീടം കൈവിട്ടു. ശക്തമായ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു പ്രണോയ് അടിയറവ് പറഞ്ഞത്.

സ്കോർ: 9-21, 23-21, 20-22. ആദ്യ ഗെയിമിൽ ചൈനീസ് താരം പ്രണോയിയെ അനായാസം മറികടന്നു. എന്നാൽ രണ്ടാം ഗെയിമിൽ പ്രണോയി ശക്തമായി തിരിച്ചടിച്ച് മൂന്നാം ഗെയിമിലേക്ക് കളി നീട്ടി. നിർണായകമായ അവസാന ഗെയിമിൽ ശക്തമായ പോരാട്ടമാണ് നടന്നത്. സ്കോർ 20-20 എന്ന നിലയിൽ വെങ് ഹോങ് യാങ് തുടർച്ചയായി രണ്ട് പോയിന്‍റുകൾ നേടിയതോടെ കിരീടം ചൈനയുടെ ഷെൽഫിലായി.

article-image

dfgdfgdfgfghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed