പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നാളെ ഡൽഹിയിലേക്ക്
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡൽഹിയിലേക്ക്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതിനാണ് വി.ഡി സതീശനും കെ സുധാകരനും നാളെ ഡൽഹിയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിൽ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡൽഹി സന്ദർശനം.
കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമായി സുധാകരനും സതീശനും രണ്ട് ദിവസം ഡൽഹിയിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മോൻസൺ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
dfgdfgdfgdfg

