വീട്ടില്‍കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ വീട്ടില്‍കയറി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അതുല്‍ പിടിയില്‍. റാന്നി തട്ടേക്കാടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇരുപത്തിയേഴുകാരിയായ രജിതയാണ് മരിച്ചത്. തടസം പിടിക്കാന്‍ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും യുവാവ് വെട്ടി. ഗുരുതരമായ പരുക്കുകളോടെ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പ കേസ് പ്രതി അതുല്‍ സത്യന്‍ ആണ് കൃത്യം നടത്തിയത്.

കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

article-image

asadsadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed