സുഡാനിൽ വെടിയേറ്റു മരിച്ച മലയാളിയുടെ കുടുംബം ജിദ്ദയിൽ


സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്‍റെ കുടുംബം ജിദ്ദയിലെത്തി. ഭാര്യ സൈബല്ല, മകൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ കേന്ദ്രമന്ത്രി വി.മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏർപ്പാടാക്കിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. ആറ് ബാച്ചുകളെയാണ് ഇതു വരെ ഒഴിപ്പിച്ചത്. എല്ലാവരേയും ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

article-image

adsads

You might also like

  • Straight Forward

Most Viewed