ദീര്‍ഘദൂര സര്‍വീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍


സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവ് കോര്‍പറേഷന് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. 140 കിലോമീറ്ററിലധികം ദൂരത്തേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായത്. ഇതിനെതിരെയാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ദീര്‍ഘദൂര സര്‍വീസ് കെഎസ്ആര്‍ടിസിക്ക് അവകാശപ്പെട്ടതാണ്. സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. നിലവില്‍ 13000 കോടിയുടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

article-image

ASASD

You might also like

  • NEC

Most Viewed