അബദ്ധം പറ്റി; സ്വന്തം നഗരത്തിൽ ബോംബിട്ട് റഷ്യൻ യുദ്ധ വിമാനം


യുക്രെയ്ൻ അതിർത്തിക്ക് സമീപമുള്ള സ്വന്തം നഗരത്തിൽ ബോംബിട്ട് റഷ്യൻ യുദ്ധവിമാനം. ബെൽഗൊറോഡ് നഗരത്തിലാണ് റഷ്യയുടെ എസ്‌യു-34 ഫൈറ്റർ ബോംബർ ജെറ്റ് അബദ്ധത്തിൽ ബോംബിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ബോംബ് സ്ഫോടനത്തെത്തുടർന്നു നഗരമധ്യത്തിൽ 20 മീറ്റർ വ്യാസമുള്ള വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു.

ടനത്തിൽ തകർന്ന അപ്പാർട്ട്മെന്‍റുകളുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെൽഗൊറോഡ് 3.70 ലക്ഷം ജനസംഖ്യയുള്ള നഗരമാണ്. യുക്രെനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) അകലെയാണിത് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ ജെറ്റുകൾ പതിവായി നഗരത്തിന് മുകളിലൂടെ പറക്കുന്നുണ്ട്.

article-image

FGDDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed