നവജാതശിശുവിന് വാക്‌സിന്‍ മാറിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
ഇടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
പാലാരിവട്ടം സ്വദേശികളുടെ എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനാണ് വാക്സിന്‍ മാറി നല്‍കിയത്. ബിസിജി കുത്തിവയ്പ്പിന് പകരം ആറാഴ്ചയ്ക്ക് ശേഷമെടുക്കേണ്ട വാക്‌സിനാണ് എടുത്തത്. പിന്നീട് കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ വീഴ്ച തിരിച്ചറിഞ്ഞത്. ഇതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
DDDD

