യുവതിയെ ഭർതൃപിതാവ് മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ മർദനം. ഇന്നലെയാണ് പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ പ്രേമലതയെ ഭർതൃപിതാവ് രാമചന്ദ്രൻ മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. സംഭവത്തിൽ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പാറശാല പൊലീസിന് പരാതി നൽകി.
രാമചന്ദ്രൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രേമലതയെ മർദിക്കുന്നത് കണ്ട മകൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. സ്റ്റീഫൻ കൊല്ലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായതിനാൽ മാസത്തിൽ ഒരിക്കലാണ് പാറശാലയിലെ വീട്ടിൽ എത്തുന്നത്.
സ്റ്റീഫനും പിതാവും ചേർന്ന് വെച്ച വീടാണ് പാറശാലയിലുള്ളത്. അത് രാമചന്ദ്രൻ്റെ വീടാണെന്നും വീട്ടിൽ നിന്ന് ഇറങ്ങണം എന്നും പറഞ്ഞായിരുന്നു മർദനം.
cfgndggh