കായലില്‍ കുളിക്കാനിറങ്ങിയ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി


ഹരിപ്പാട് ചൂളത്തെരുവില്‍ കായലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർഥികളില്‍ കാണാതായ ആളുടെ മൃതദേഹവും കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതംകൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ചൂളത്തെരുവിനു പടിഞ്ഞാറ് കായംകുളം കായലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം നാലോടെയാണ് വിദ്യാർഥികൾ ഇവിടെ എത്തിയത്. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഇവരെ ഫോണിൽ വിളിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് മൂന്ന് പേരുടെയും ഫോണുകളും രണ്ടുപേരുടെ ചെരിപ്പുകളും കാണുന്നത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ രാത്രി ഒമ്പതരയോടെ മഹാദേവികാട് പാരൂർ പറമ്പിൽ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണത്തിൽ വിഷ്ണു നാരായണൻ (14) എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

article-image

ssss

You might also like

  • Straight Forward

Most Viewed