മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍; റിവ്യൂ ഹര്‍ജി തള്ളി


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹര്‍ജി തള്ളി. അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ലോകായുക്ത നിരീക്ഷിച്ചു. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നും ലോകായുക്ത അറിയിച്ചു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയില്‍ ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും. എന്നാല്‍ ഭിന്ന വിധിയില്‍ നിയമപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ എസ് ശശികുമാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. എന്നാല്‍ മൂന്നംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ലോകായുക്ത ചോദിച്ചു. വിധി പറയാന്‍ ഒരു വര്‍ഷം കാത്തിരുന്നത് മനപൂര്‍വ്വം അല്ല, ഇതൊരു ചരിത്രവിധിയൊന്നുമല്ല. ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവര്‍ അല്ല ഞങ്ങള്‍. പരാതിക്കാരനെ വിമര്‍ശിച്ചു എന്നത് കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പ്രസ്താവിച്ചു.അതേസമയം റിവ്യൂ ഹര്‍ജി തള്ളിയ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആര്‍എസ് ശശികുമാര്‍ പറഞ്ഞു. പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. ഹൈക്കോടതിയില്‍ അല്ല, ആവശ്യം വന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ശശികുമാര്‍ പറഞ്ഞു.

article-image

FDGDH

You might also like

  • Lulu Exchange
  • Straight Forward

Most Viewed