യൂണിഫോമിൽ പൊതുമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ


യൂണിഫോമിൽ പൊതുമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
യൂണിഫോമിൽ പൊതുമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി ശാന്തൻപാറ എസ്.ഐ കെ.പി ഷാജിയെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഗാനമേളക്കിടെ നൃത്തം ചെയ്ത എസ്.ഐയെ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ എസ്.ഐയുടെ നൃത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും മൂന്നാർ ഡിവൈ.എസ്.പിയും അന്വേഷണം നടത്തിയത്.

article-image

sss

You might also like

Most Viewed