മാണി മുട്ട് മടക്കി; ഇന്ന് രാജിവെച്ചേക്കും

തിരുവനന്തപുരം: യുഡിഎഫും ഘടക കക്ഷികളും നിലപാട് കടുപ്പിച്ചതോടെ കെ.എം. മാണി മന്ത്രിസ്ഥാനം ഇന്ന് തന്നെ രാജി വെച്ചേക്കും. രാജിവയ്ക്കുകയല്ലാതെ ബദൽ മാർഗമില്ലെന്ന് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ അഭിപ്രായം രൂപപ്പെട്ടതോടെയാണ് മാണി രാജിക്ക് വഴങ്ങുന്നത്. രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ജോസഫ് വിഭാഗവും നിലപാടെടുത്തിട്ടുണ്ട്.