മാണിക്ക് അന്ത്യശാസനം നൽകി യുഡിഎഫ്: 24 മണിക്കൂറിനുള്ളിൽ രാജിക്കാര്യത്തിൽ തീരുമാനമെടുക്കണം

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി 24 മണിക്കൂറിനുള്ളിൽ രാജിക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് യുഡിഎഫ്. നാളെ തീരുമാനമുണ്ടാകണം. ഇല്ലെങ്കിൽ രാജി ആവശ്യപ്പെടുമെന്നും യുഡിഎഫ് യോഗം അറിയിച്ചു. സർക്കാർ വീണാലും മാണി രാജിവച്ചേ തീരുവെന്നാണ് കോൺഗ്രസ് നിലപാട്.