വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ തനിക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുന്നയിച്ചെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി. ജയരാജന്‍ തനിക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുന്നയിച്ചെന്ന് സ്ഥിരീകരിച്ച് എൽഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍. ഇത് അഴിമതി ആരോപണം ആയിരുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ.പി പറഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇ.പിയുടെ വെളിപ്പെടുത്തൽ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇ.പിക്കെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജനാണ് രംഗത്തുവന്നത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇങ്ങനെയൊരു ആരോപണമില്ലെന്നും എല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം. പി. ജയരാജന്‍ ഇക്കാര്യത്തിൽ പ്രതികരിക്കാന്‍ തയാറായിരുന്നില്ല.
wetwt