മൊഹാലിയിൽ ദക്ഷിണാഫ്രിക്കയ്ക്കും മോഹാലസ്യം

മൊഹാലി: മൊഹാലി ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാരുടെ ആക്രമണത്തിന് മുന്നിൽ ദക്ഷിണാഫ്രിക്ക കറങ്ങി വീണു. ആദ്യ ഇന്നിങ്സിൽ 184 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. ഇന്ത്യയ്ക്ക് ഇതോടെ 17 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി.
അശ്വിൻ–ജഡേജ– മിശ്ര ത്രിമൂർത്തികൾ പത്ത് വിക്കറ്റും പങ്കിട്ടു. അശ്വിൻ അഞ്ചു വിക്കറ്റും ജഡേജ മൂന്നും മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറിക്ക് അവകാശിയായ എ.ബി. ഡിവില്ലിയേഴ്സ് (63), ഹാഷിം അംല (43), ഓപ്പണർ ഡീൻ എൽഗാർ (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.