പ്രമുഖ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു


സിനിമ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ കലാ സംവിധായകനായി പ്രവർത്തിച്ച സുനിൽ ബാബുവിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേയ്‌ക്ക് സുനിൽ ബാബു ചുവടു വയ്‌ക്കുന്നത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ സിനിമകളിലെ കലാസംവിധായകനായിരുന്നു സുനിൽ‍ ബാബു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനിൽ ബാബു. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.

article-image

ൂബഗൂബഗ

You might also like

Most Viewed