കോടികളുടെ നിക്ഷേപതട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തൃശൂർ സ്വദേശിയായ ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. കണ്ണൂർ അർബർ നിധി, എനി ടൈം മണി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരാണ് പിടിയിലായത്. 59.5 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തൃശൂർ സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാർ പോലീസിനെ സമീപിച്ചതോടെ ഈ മാസം 30നകം പണം തിരിച്ച് നൽകാമെന്ന് സ്ഥാപന ഉടമകൾ പോലീസിനോട് പറഞ്ഞു. എന്നാൽ പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം വാർത്തയായയായതോടെ വിവിധ ജില്ലകളിൽനിന്നുള്ള അഞ്ഞൂറോളം പേർ വ്യാഴാഴ്ച പരാതിയുമായെത്തി. നിലവിൽ ലഭിച്ചിരിക്കുന്ന പരാതി അനുസരിച്ച് ആകെ 6 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 12 ശതമാനം പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 5000 രൂപ മുതൽ നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്. 2020ൽ ആരംഭിച്ച സ്ഥാപനം കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ നിക്ഷേപകർക്ക് പലിശയും ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകിയിരുന്നെന്നാണ് വിവരം. പിന്നീട് എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് വിശദമായി അന്വേഷിക്കും.
fuyrtu