റിപ്പബ്ലിക് ദിന പരേഡിൽ കേരളവും ഫ്‌ളോട്ട് അവതരിപ്പിക്കും

റിപ്പബ്ലിക് ദിന പരേഡിൽ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിംഗിലൂടെയാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയത്.
ഇക്കുറി 16 സംസ്ഥാനങ്ങളാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദ്ര നഗർ ഹാവേലി, ദാമൻ ആൻഡ് ദിയു, ജമ്മു ആൻഡ് കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് റിപ്പബ്ലിക് ദിനത്തിൽ ഫ്‌ളോട്ടുകൾ അവതരിപ്പിക്കുക.
drydryd