ഉഷ വീരേന്ദ്രകുമാർ‍ അന്തരിച്ചു


മുൻ മന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി.വീരേന്ദ്രകുമാറിന്‍റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ‍ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ഡയറക്ടർ‍ ബോർ‍ഡ് അംഗമാണ്. മഹാരാഷ്‌ട്ര ബെൽ‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷ പതിനെട്ടാം വയസിലാണ് വീരേന്ദ്രകുമാറിനെ വിവാഹം ചെയ്തത്.

മക്കൾ‍: എം.വി ശ്രേയാംസ് കുമാർ‍ (മാനേജിംഗ് ഡയറക്ടർ‍, മാതൃഭൂമി), എം.വി.ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ‍: എം.ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ‍, ദീപക് ബാലകൃഷ്ണൻ (ബംഗളൂരൂ). 

article-image

drhuftju

You might also like

  • Lulu Exchange
  • Straight Forward

Most Viewed